എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

(www.kl14onlinenews.com)
(Jun-07-2023)

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
കാസർകോട് : കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ലാബുടമകളുടെ മക്കൾക്ക് ഉപഹാര വിതരണം ചെയ്തു.
കെ പി എൽ ഒ എഫ് സംസ്ഥാന കമ്മറ്റിയംഗം അബൂയാസർ കെ പി ഉപഹാര വിതരണവും രാധാകൃഷ്ണൻ ഐഡിയൽ അനുമോദന പ്രസംഗവും നടത്തി.
ജില്ലാ പ്രസിഡണ്ട് ഫാസിൽ പി അദ്യക്ഷം വഹിച്ചു.
സെക്രട്ടറി സുനിൽ കുമാർ സ്വാഗവും ട്രഷറർ ജഗന്നാഥ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post