ആരിക്കാടി പുൽമാട് വികസനം; കാസർകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന് നിവേദനം നൽകി

(www.kl14onlinenews.com)
(Jun-07-2023)

ആരിക്കാടി പുൽമാട് വികസനം; കാസർകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന് നിവേദനം നൽകി
കുമ്പള:
കാസർകോട് ജില്ലയിലെ കുമ്പള ഗ്രാമ പഞ്ചായത്തിൽ സ്തി ചെയ്യുന്ന ആരിക്കാടി പുൽമാട് മൈദാനം, വളരെ അധികം വികസന സാധ്യത ഉള്ളതും കാലങ്ങളായി വിവിധ സർക്കാറുകളുടെ ശ്രദ്ധ പതിക്കാത്തതുമാണ്. പ്രകൃതി രാമണീയമായ ഈ സ്ഥലം നാഷണൽ ഹൈവേയിൽ നിന്ന് അധിക ദൂരം ഇല്ലാത്ത കായലിനടുത്താണ് സ്ഥിതി ചെയ്യുന്നത്. നിരപ്പായ ഈ പ്രദേശത്തു നിലവിൽ നാട്ടുകാർ കളിക്കാൻ ഉപയോഗിക്കുന്ന സാധാരണ ഗ്രൗണ്ട് മാത്രമാണുള്ളത്. വിശാലമായ ഈ പുൽമാട് കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ മിനി സ്റ്റേഡിയമായി
വികസിപ്പിക്കുകയാണെങ്കിൽ കാസറഗോഡിന്റെ, വീശിഷ്യ തുളുനാടിന്റെ വികസനത്തിന്‌ മുതൽ കൂട്ടാകും.

ധാരാളം കായിക പ്രതിഭകൾക് പരിശീലനത്തിനും വളർച്ചയ്ക്കും ഉപകരിച്ച ഈ പുൽമാട് വികസനത്തിനായി കാത്തിരിക്കുകയാണ്.
ഏത് തരത്തിലുമുള്ള കായിക പദ്ധതികൾക്കും ഉപകരിക്കും വിധം വിശാലവും നിരപ്പായതുമായ ഈ പ്രദേശം പ്രകൃതി രമണീയത കൊണ്ട് സുന്ദരമായതിനാൽ മിനി സ്റ്റേഡിയത്തിന്റെ ലഭ്യത ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്കു പോലും നാല് എക്കറോളം വരുന്ന ഈ പുൽമാട് മുതൽ കൂട്ടാകും.

കാസറഗോഡ് കുമ്പളയിലെ ആരിക്കാടി മൈദാന വികസനത്തിന്‌ ഊർജം പകരണമെന്നും മിനി സ്റ്റേഡിയത്തിന്റെ നിർമാണത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് അഷ്‌റഫ്‌ കർള കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടിന് നിവേദനം നൽകുന്നു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബദർ അൽ മുനീർ, സി വി ജെയിംസ്, ഹനീഫ പാറ എന്നിവരും സംബന്ധിച്ചു.

Post a Comment

Previous Post Next Post