ബലി പെരുന്നാൾ; സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

(www.kl14onlinenews.com)
(June-27-2023)

ബലി പെരുന്നാൾ; സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: പെരുന്നാൾ അവധി രണ്ട് ദിവസം. ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്.

കേരളത്തിൽ വ്യാഴാഴ്ച (ജൂൺ 29) ആണ് ബലി പെരുന്നാൾ. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post