(www.kl14onlinenews.com)
(Jun-17-2023)
കണ്ണൂരിൽ യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഞ്ചുകണ്ടി സ്വദേശിനി റുഷിതയാണ് മരിച്ചത്. വൈകിട്ടോടെ ബേബി ബീച്ചിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വാട്ട്സ് ആപ്പ് സ്റ്റാറ്റസിട്ട ശേഷമാണ് യുവതി കടലില്‍ ചാടിയത് എന്നാണ് വിവരം.
ജ്വല്ലറി ജീവനക്കാരിയാണെന്ന് സൂചനയുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)
Post a Comment