(www.kl14onlinenews.com)
(Jun-17-2023)
ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിൽ ഇന്ന് പുലർച്ചെ കൗമാരക്കാരനെ സഹപാഠി പെട്രോളൊഴിച്ച് തീകൊളുത്തി 15 വയസുകാരന് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാർത്ഥിയായ ഉപ്പള അമർനാഥ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്, രാവിലെ ഏഴ് മണിയോടെ ട്യൂഷനു പോകുന്നതിനിടെ സുഹൃത്തായ വെങ്കിടേശ്വർ റെഡ്ഡിയും മറ്റുള്ളവരും ചേർന്ന് ആക്രമിക്കുകയായിരുന്നു.
തീകൊളുത്തുമ്പോൾ, കുട്ടി സഹായത്തിനായി നിലവിളിച്ചു, നാട്ടുകാരെ വിവരമറിയിച്ചു, നാട്ടുകാരെത്തി ഉടൻ തന്നെ തീയണച്ചു. ഗുരുതരമായ പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ വഴിമധ്യേ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. വെങ്കിടേശ്വർ റെഡ്ഡിയും മറ്റ് രണ്ട് പേരുമാണ് അക്രമിച്ചതെന്ന് അമർനാഥ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ഉപ്പളവാരിപ്പാലത്തെ പറമ്പിൽ 15 വയസുകാരനായ അമർനാഥിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അമർനാഥ് മരിച്ചത്. ട്യൂഷനു പോകുമ്പോഴായിരുന്നു സംഭവം നടന്നത്. കേസിൽ മൂന്നുപേരെ പ്രതി ചേർത്തിട്ടുണ്ട്. ഞങ്ങൾ അവരെ കസ്റ്റഡിയിലെടുത്ത് കേസ് അന്വേഷിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവിൽ കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്,” പോലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്
Post a Comment