പരിഭ്രാന്തരായി യാത്രക്കാർ; ഒഡീഷയിൽ ട്രെയിനിന് തീപിടിച്ചു

(www.kl14onlinenews.com)
(Jun-06-2023)

പരിഭ്രാന്തരായി യാത്രക്കാർ;
ഒഡീഷയിൽ ട്രെയിനിന് തീപിടിച്ചു
സെക്കന്തരാബാദ്-അഗർത്തല എക്‌സ്‌പ്രസ് ട്രെയിനിന്റെ കോച്ചിൽ ചൊവ്വാഴ്ച തീപിടിത്തമുണ്ടായതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. ഒഡീഷയിലെ ബെർഹാംപൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിന്റെ ഒരു കോച്ചിൽ പുക കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാർ ഇറങ്ങി.

ട്രെയിനിന്റെ ബി-5 കോച്ചിലാണ് തീപിടിത്തമുണ്ടായത്. ബെർഹാംപൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് എസി കോച്ചിൽ നിന്ന് പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

തീപിടിത്തം ഉണ്ടായതായി റെയിൽവേ അധികൃതർ അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, 45 മിനിറ്റുകൾക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ അണച്ചതിന് ശേഷം ട്രെയിൻ സ്റ്റേഷനിൽ നിന്ന് ട്രെയിൻ വീണ്ടും പുറപ്പെട്ടു.

ജൂൺ രണ്ടിന് ബാലസോർ ജില്ലയിലെ ബഹറംഗ ബസാർ സ്റ്റേഷന് സമീപം മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 278 പേർ മരിക്കുകയും 1,100 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം.

Post a Comment

Previous Post Next Post