(www.kl14onlinenews.com)
(Jun-20-2023)
മേൽപറമ്പ: ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ 13 - 14 വാർഡുകളിലും മേൽപറമ്പ ടൗണിലും തെരുവ് നായ ശല്യം കൊണ്ട് ജനം പൊറുതിമുട്ടുകയാണ്, പഞ്ചായത്ത് അധികൃതർക്ക് നിരന്തരം പരാതികൾ നൽകുന്നുവെങ്കിലും സംസ്ഥാനത്ത് ആകമാനം ചർച്ച ചെയ്യപ്പെടുന്ന വിഷയമെന്ന് പറഞ്ഞ് കൈയൊഴിയുകയാണെന്നാണ് പറയപ്പെടുന്നതു്. ഇക്കഴിഞ്ഞ ദിവസം കട്ടക്കാൽ ഖുതുബിയാ മസ്ജിദിന് സമീപം വാടക ക്വാർട്ടേഴിലെ താമസക്കാരന്റെ ലക്ഷത്തിലധികം രൂപ വിലയുള്ള പുതിയ സ്കൂട്ടറിന്റെ സീറ്റുകൾ 7 ൽ അധികം വരുന്ന തെരുവ് നായകൾ വലിച്ച് കീറി നാശോന്മകമാക്കി, മാക്കോട്, വളളിയോട്,
മരബയൽ, കട്ടക്കാൽ, കുവ്വത്തൊട്ടി, അക്കരക്കുന്ന് എന്നി ഭാഗങ്ങളിലെ കുട്ടികൾ രാവിലെ കളിൽ മദ്രസ്സയിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത് , തെരുവ് നായ ശല്യം ഒഴിവാക്കാനാവശ്യമായ നടപടികൾക്ക് അടിയന്തിര നടപടികൾ കൈകൊള്ളണമെന്ന് ജില്ലാ ജനകീയ നീതിവേദി പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മാക്കോട്, സെക്രട്ടറി ഹമീദ് ചാത്തങ്കെെയും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
Post a Comment