(www.kl14onlinenews.com)
(Jun-13-2023)
കൊച്ചി:മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതിനെതിരെ കെപിസിസി. അധ്യക്ഷന്‍ കെ. സുധാകരന്‍ ഹൈക്കോടതിയിലേക്ക്. ക്രൈംബ്രാഞ്ച് നടപടിക്കെതിരെ സുധാകരന്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍ക്കും.വ്യാജ പുരാവസ്തുക്കള്‍ ഉപയോഗിച്ച് മോന്‍സന്‍ മാവുങ്കല്‍ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസില്‍ തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്.
ബുധനാഴ്ച കളമശ്ശേരി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുധാകരന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. തന്റെ കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് സുധാകരന്‍ കോടതിയില്‍ ആവശ്യപ്പെട്ടേക്കും. കേസില്‍ സുധാകരനെതിരെ വഞ്ചനാക്കുറ്റം രണ്ടാം പ്രതിയാക്കി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മോന്‍സനാണ് ഒന്നാംപ്രതി.
ലോകത്തെ ഏറ്റവുംവലിയ പുരാവസ്തുമ്യൂസിയം സ്ഥാപിക്കാനെന്നു വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം.ടി. ഷമീര്‍, യാക്കൂബ്, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോന്‍, തൃശ്ശൂര്‍ സ്വദേശി അനൂപ് അഹമ്മദ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് മോന്‍സനെ 2021 സെപ്റ്റംബര്‍ 26-ന് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. 25 ലക്ഷം രൂപ മോന്‍സന് കൈമാറുമ്പോള്‍ കെ. സുധാകരന്‍ എം.പി. മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു.
Post a Comment