(www.kl14onlinenews.com)
(June-27-2023)
ഡിജിറ്റൽ ഭൂസർവേ അപാകതകൾ പരിഹരിക്കണം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള ജില്ലാ കളക്ടർക്ക് പരാതി നൽകി
കാസർകോട്: മഞ്ചേശ്വരം
താലൂക്കിൽ കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ വില്ലേജുകളിൽ നടകുന്ന ഡിജിറ്റൽ സർവെയെ കുറിച്ച് പൊതുജനങ്ങളിൽ നിന്ന് വ്യാപകമായ പരാതികളാണുള്ളതന്നും സർവെ പുരോഗമിക്കുന്നത് തികച്ചും അശാസ്ത്രീയമാണെന്നും ആക്ഷേപം ഉണ്ട്. സർവെ നടത്തുന്ന ഉദ്യോഗസ്ഥർ നിലവിലുള്ള ചുറ്റുമതിലോ മറ്റ് സൂചകങ്ങളോ മാത്രം ആശ്രയിച്ച് അളവെടുക്കുകയും എന്തെങ്കിലും തിരുത്താനുണ്ടെങ്കിൽ ഭൂ ഉടമകൾ സ്വന്തം നിലയിൽ അളന്ന് തിട്ടപ്പെടുത്തി കൊടുക്കാനും ആവശ്യപ്പെടുകയാണ്. അത് പോലെ ഭാഗം വെച്ച സ്വത്ത് വകകൾ അതിർത്തി രേഖപ്പെടുത്താത്തതിനാൽ ഒറ്റ നമ്പറിൽ സർവെ നടത്തുന്ന സാഹചര്യവും ഉണ്ട്. തത്ഫലമായി പലരുടെയും ആധാര പ്രകാരമുള്ള സ്ഥലം നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്.
അത് കൊണ്ട് ഇപ്പോൾ പുരോഗമിക്കുന്ന ഡിജിറ്റൽ ഭൂ സർവെ അപാകതകൾ പരിഹരിക്കാനും ഇതിനകം സർവെ പൂർത്തിയായ മേഖലകളിലെ ആക്ഷേപങ്ങളും മറ്റും പൂർണ്ണമായി തീർപ്പ് കൽപിച്ചതിന് ശേഷം മാത്രം അന്തിമ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണമെന്നും ജില്ലാ കലക്ടറിന് നൽകിയ നിവേദനത്തിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ
സ്ഥിരം സമിതി അദ്ധ്യക്ഷൻ അഷ്‌റഫ് കർള ആവശ്യപ്പെട്ടു
Post a Comment