അരാഷ്ട്രീയ സംഘങ്ങൾ പ്രതിരോധിക്കപ്പെടണം: എസ്എസ്എഫ്

(www.kl14onlinenews.com)
(June-27-2023)

അരാഷ്ട്രീയ സംഘങ്ങൾ പ്രതിരോധിക്കപ്പെടണം: എസ്എസ്എഫ്
കാസർകോട്: ആസ്വാദനങ്ങളുടെയും ലഹരിയടക്കമുള്ള അരാജകങ്ങളുടെയും പിറകില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് യൂട്യൂബ് ചാനലടക്കമുള്ള മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി അശ്ലീല സംഘങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ പൊതു സമൂഹം ജാഗരുഗരാകണമെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ അഭിപ്രായപ്പെട്ടു. ഉടലില്‍ നിന്നും തെറിച്ച് പോകാത്ത ഹൃദയാക്ഷരങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് മുഹിമ്മാത്തില്‍ സംഘടിപ്പിച്ച ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എസ് എഫ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് റഷീദ് സഅദി പൂങ്ങോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജാബിര്‍ നെരോത്ത്, സംസ്ഥാന ഡയറക്ട്രേറ്റ് അംഗം അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് നംഷാദ് എന്നിവര്‍ സെഷനുകൾക്ക് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറിമാരായ റഈസ് മുഈനി, ബാദുഷ സഖാഫി, മുര്‍ഷിദ് പുളിക്കൂര്‍, ഖാദര്‍ സഖാഫി നാരമ്പാടി, അബൂസാലി പെര്‍മുദെ, സഈദലി ഇരുമ്പുഴി, ഇര്‍ഷാദ് കളത്തൂര്‍, മന്‍ഷാദ് അഹ്സനി തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ദീഖ് സഖാഫി കളത്തൂര്‍ സ്വാഗതവും ഫൈസല്‍ സൈനി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post