(www.kl14onlinenews.com)
(Jun-07-2023)
എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍
എംഡിഎംഎയുമായി രണ്ടുപേര്‍ കൊല്ലത്ത് അറസ്റ്റിലായി. ഇതില്‍ ഒരാള്‍ എം.ഡി.എം.എ സ്വകാര്യ ഭാഗത്ത് എംഡിഎംഎ ഒളിപ്പിച്ച് കടത്തുകയാണ് ചെയ്തത്. ഇവരിൽ നിന്ന് 55 ഗ്രാം എം.ഡി.എം.എ പിടികൂടി. കൊട്ടിയം, പറക്കുളം, വലിയവിള വീട്ടിൽ മൻസൂർ റഹീമാണ് (30) ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കൊണ്ടുവന്നത്.കൊല്ലം, കരിക്കോട്, നിക്കി വില്ലയിൽ താമസിക്കുന്ന ശക്തികുളങ്ങര സ്വദേശി നിഖിൽ സുരേഷാണ് (30) പിടിയിലായ മറ്റൊരാൾ. ഇരുവരെയും കൊട്ടിയം ബസ് സ്റ്റാൻഡിൽ നിന്ന് സിറ്റി ജില്ലാ ഡാൻസാഫ് ടീമും ചാത്തന്നൂർ, കൊട്ടിയം, കണ്ണനല്ലൂർ പൊലീസും ചേർന്നാണ് പിടികൂടിയത്.
മൻസൂർ റഹീമിന്റെ ദേഹ പരിശോധന നടത്തിയെങ്കിലും എം.ഡി.എം.എ കണ്ടെത്താനായില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തിച്ച് എനിമ നൽകിയാണ് സ്വകാര്യ ഭാഗത്തിനുള്ളില്‍ കോണ്ടത്തിനുള്ളിലായി ഒളിപ്പിച്ച 27.4 ഗ്രാം എം.ഡി.എം.എ പുറത്തെടുത്തത്.ഗൾഫിൽ ജോലി ചെയ്തിരുന്ന നിഖിൽ സുരേഷ് മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇയാൾ സ്ഥിരമായി എം.ഡി.എം.എ ഉപയോഗിച്ചിരു ന്നു.
ബംഗളൂരുവിൽ നിന്ന് പെൺസുഹൃത്തിന്റെ സഹായത്താടെ ലഭിച്ച ലഹരിയുമായെത്തിയ ഇയാളെ ദേഹപരിശോധന നടത്തിയപ്പോൾ വസ്ത്രത്തിനുള്ളിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിൽ 27 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.
Post a Comment