ഹോസ്റ്റലില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

(www.kl14onlinenews.com)
(Jun-11-2023)

ഹോസ്റ്റലില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍
തൃശൂരില്‍ സ്വകാര്യ ഹോസ്റ്റലില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തളിക്കുളം സ്വദേശിനി റിന്‍സി(24)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. തൃശൂരിലെ ഒരു തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഈ മാസം 8 നും തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റര്‍, ഭാര്യ സുനി പീറ്റര്‍, മകള്‍ ഐറിന്‍ എന്നിവരാണ് മരിച്ചത്. റൂം തുറക്കാതായതോടെ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് മൂവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post