(www.kl14onlinenews.com)
(Jun-21-2023)
ബോവിക്കാനം: മുളിയാറിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇൻചാർജ്ജ് സിദ്ധീഖ് ബോവിക്കാനം ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത്, ട്രഷറർ മാർക്ക് മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.സ്ഥിരം വില്ലേജ് ഓഫീസർപദവി ഇല്ലാതെ എട്ട് മാസം പിന്നിട്ടിരിക്കുന്നു.
ഇതിനിടെ ബദിയടുക്ക വില്ലേജ് ഓഫീസർക്ക്
ചാർജ് നൽകിയിരുന്നു. ഒരാഴ്ച മുമ്പ് ദേലംപാടി വില്ലേജ് ഓഫീസർക്ക് ചാർജ് മാറ്റി നൽകിയെ ങ്കിലും ഡിജിറ്റൽ ഒപ്പ് വെക്കാനുള്ള അധികാരം വില്ലേജ് എക്സ്റ്റൻഷൻഓഫീസർക്കാണ്.പുതുതായി നിയമിതനായ
ഇദ്ദേഹത്തിൻ്റെ ഏരിയ പരിചയക്കുറവും ജോലിഭാരവും കാരണം കൃത്യസമയത്ത് സേവന ങ്ങൾ ലഭിക്കാതെ ജനങ്ങൾ വലീയപ്രയാ സം അനുഭവിക്കുക യാണ്.ചികിൽസാ ആവശ്യത്തിനും,
പഠന കാര്യത്തിനും വേണ്ടി വരുന്ന
അത്യാവശ്യ സെർട്ടി ഫിക്കറ്റുകൾക്ക് ആഴ്ചകളോളം കാത്തിരിക്കേണ്ട
അവസ്ഥയിലാണ് ആവശ്യക്കാർ.
നിലവിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പോസ്റ്റും ഒഴിഞ്ഞ് കിടക്കുക യാണ്. അടിയന്തിരമായി ഒഴിഞ്ഞ് കിടക്കുന്ന തസ്തികകൾ നികത്തി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണമെന്ന് ജില്ലാ കലക്ടർക്ക് നൽകിയ
നിവേദനത്തിൽ ആവശ്യപ്പെട്ടു.
Post a Comment