(www.kl14onlinenews.com)
(Jun-15-2023)
തൊഴിലാളികളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം സാധ്യമാകണം:
കെ.രാജഗോപാൽ
കാസർകോട് :
ഷോപ്പസ് & കമേഴ്സ്യൽ
എസ്റ്റാബ്ലിഷ്മെൻറ് വർകർസ് വെൽഫയർ ഫണ്ട് ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ SSLC/ PLUS 2 വിഭാഗത്തിൽ ഉന്നത വിജയം നേടിയ കുട്ടിക്കൾക്ക്
ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചെയർമാൻ ശ്രീ രാജഗോപാൽ ഉത്ഘാടനം ചെയ്തു. ബോർഡ് ഡയരക്ടർ അഡ്വ. കൃഷ്ണ മൂർത്തി അദ്ധ്യക്ഷത വഹിച്ചു.
കിലെ എക്സി. കൗൺസിൽ മെമ്പർ ശ്രീ. ടി.കെ.രാജൻ വിശിഷ്ടാതിഥിയായി.
വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ.രവീന്ദ്രൻ , CITU,
കെ.എം. ശ്രീധരൻ, ഐ.എൻ . ടി. യു.സി.
ശ്രീ.കെ. കൃഷ്ണൻ AITUC, ഷരീഫ് കൊടവഞ്ചി STU
ശ്രീ. ദിനേശ് BMS,
ശ്രീഹരിഹരസുതൻവ്യാപാരി വ്യവസായി , ഏകോപന സമിതി, അബ്ദുൾ റിയാസ് വ്യാപാരി സമിതി , നാരായണ പൂജാരി ഹോട്ടൽ
& റസ്റ്റോറന്റ് അസോസിയേഷൻ , കെ.രാജേന്ദ്രൻ മെഡിക്കൽ ലാബ് ഓണേർസ് അസോസിയേഷൻ
അബൂയാസിർ KPLOF
സുമേഷ് പി.കെ KPMTA, കെ.സി.അബ്രഹാം AK PA തുടങ്ങിയവർ ആശംസകൾ നേർന്നു.
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി. അബ്ദുൾ സലാം സ്വാഗതവും , രേഷ്മ രവീന്ദ്രൻ നന്ദിയും അറിയിച്ച പരിപാടി ശ്രീമതി.ശ്രീകല പ്രജിത്, മേധ മധു എന്നിവർ നേതൃത്വം നൽകി.
إرسال تعليق