(www.kl14onlinenews.com)
(Jun-15-2023)
പെരുമ്പട്ട: മലയോര മേഖലയിലെ സ്ത്രീ വിദ്യാഭ്യാസ സ്ഥാപനമായ സൈനിയ്യ വിമൻസ് കോളേജിൽ 2023-2024 ബാച്ചിൻ്റെ ക്ലാസ്സ് ആരംഭമായി.
പാണക്കാട് സയ്യിദ് മുഖ്താർ അലി ശിഹാബ് തങ്ങൾ വിദ്യാർത്ഥിനികൾക്ക് പാഠം ചൊല്ലികൊടുത്ത് പഠനാരംഭം കുറിച്ചു.
കോളേജ് ചെയർമാൻ എം.ടി.പി മുഹമ്മദലി മൗലവിയുടെ അധ്യക്ഷതയിൽ ബഷീർ മൗലവി സ്വാഗതവും പ്രിൻസിപ്പൾ അബ്ദുൽ വാഹിദ് വാഫി ആമുഖ ഭാഷണവും മഹൽ ഖ്വതീബ് അബ്ദുൽ നാസർ അൽഹാദി ഉദ്ഘാടനവും നിർവഹിച്ചു.
പെരുമ്പട്ട ജമാഅത്ത് ജന.സെക്രട്ടറി റഷീദ് എ.സി, കോളേജ് ലക്ചറർ യാസിർ വാഫി, ടി.പി അബ്ദുൽ കരീംഹാജി, എ. വി അബ്ദുൽ ഖാദർ, എം.ടി.പി അലി മൗലവി, ഉസ്മാൻഹാജി, എം.സി അബ്ദുല്ല, മുസ്തഫ മൗലവി, അബ്ദുൽ ബാരി, ഷഫീഖ് ഫൈസി എന്നിവർ ആംശംസകളർപ്പിച്ച് സംസാരിച്ചു. സൈനിയ്യ ഫൈനാൻസ് സെക്രട്ടറി ത്വൽഹത്ത് പി നന്ദി പറഞ്ഞു.
തുടർന്ന് വിവിധ കലാപരിപാടികളിലൂടെ നവാഗതരെ വരവേറ്റു. ലഹരി വിരുദ്ധത പ്രമേയമാക്കി KANZA സ്റ്റുഡൻസ് യൂണിയൻ പുറത്തിറക്കിയ "നമ്മക്കൊന്ന് on ആയാലോ" എന്ന മാഗസിൻ ഏറെ ശ്രദ്ധേയമായി.
إرسال تعليق