(www.kl14onlinenews.com)
(Jun-16-2023)
ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിയുടെ ഹരജി തള്ളി
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേസില്‍ നിന്ന് വിടുതല്‍ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി ബെംഗളൂരു കോടതി. 34-ാം അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഇതോടെ, കേസില്‍ ബിനീഷ് കോടിയേരി പ്രതിയായി തുടരും.
ലഹരി ഇടപാടില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് ബിനീഷ് കോടിയേരി പ്രതിയായി തുടരുക. ലഹരി ഇടപാട് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി മുഹമ്മദ് അനൂപിന് സാമ്പത്തിക സഹായം ചെയ്തെന്ന കണ്ടെത്തലില്‍ 2020ല്‍ ആണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ആവര്‍ത്തിച്ചായിരുന്നു ബിനീഷ് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി നല്‍കിയത്. എന്നാല്‍ ബിനീഷിനെതിരെ അതീവ ഗുരുതരമായ നിരീക്ഷണങ്ങളോടെയാണ് ഹര്‍ജി കോടതി തള്ളിയത്.
Post a Comment