(www.kl14onlinenews.com)
(Jun-16-2023)
ഗവ.ചന്ദ്രഗിരി എൽ.പി സ്കൂളിൽ ലോക വയോജന ദിനത്തിൽ
മേൽപറമ്പ: ലോക വയോജന ദിനമായ ജൂൺ 15 ന് ചന്ദ്രഗിരി ഗവ: എൽ പി സ്കൂളിൽ സംഘടിപ്പിച്ച ലോക വയോജന ദിന പരിപാടിയിൽ പ്രശസ്ത കവിയത്രിയും പരവനടുക്കം വൃദ്ധ സദന അന്തേവാസിയുമായ കവിയത്രി കുട്ടിയമ്മയെ പി ടി എ , സ്കൂൾ സ്റ്റാഫ് കൗൺസിൽ, എസ് എം സി എന്നിവർ സംയുക്തമായി ആദരിച്ചു.
ജീവിതം അവസാനിപ്പിക്കാൻ വേണ്ടി ട്രയിൻ യാത്ര ആരംഭിക്കുകയും മംഗലാപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും പേരും ഊരുമറിയാത്ത ഒരു യുവതി മാലാഖയെ പോലെ അരികിലെത്തി പരവനടുക്കം വൃദ്ധ സദനത്തിലേക്ക് എത്തിക്കുകയും കഴിഞ്ഞ പത്ത് വർഷമായി ഏറെ സന്തോഷത്തോടെ വൃദ്ധ സദനത്തിൽ കഴിഞ്ഞ് കൂടുകയും ചെയ്യുന്നതായി കവിയത്രി മറുപടി പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി.
അബ്ദുൽ കലാം സഹദുല്ലാഹ് കവിയത്രി കുട്ടിയമ്മയെ പൊന്നാട അണിയിച്ചു ആദരിച്ചു , വൃദ്ധ സദനം സൂപ്രണ്ട് മോഹനൻ അൻഫൽ മാഷ് , അബ്ദുസ്സലാം കൈ നോത്ത്, സൈഫുദ്ദീൻ കെ. മാക്കോട്, അബ്ദുല്ല ഡ്രോസർ , ബഷീർ കുന്നരിയത്ത് എന്നിവർ ആശംസകൾ നേർന്നു. പി.ടി.എ.പ്രസിഡണ്ട് അശോകൻ പി.കെ. അദ്ധ്യക്ഷത വഹിച്ചു സ്കൂൾ എച്ച് എം ഹേമന്ദ് കുമാർ സ്വാഗതമാശംസിച്ചു , സീന ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
Post a Comment