ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർക്കുന്നു: ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു

(www.kl14onlinenews.com)
(Jun-19-2023)

ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർക്കുന്നു: ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത്‌ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദമടക്കം ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ ബന്ദ്. വ്യാജൻമാരുടെ കൂടാരമായി എസ്എഫ്ഐ മാറുമ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തെറിയുമ്പോൾ സർക്കാർ മൗനം വെടിയണമെന്നാണ് കെഎസ്‌യു ആവശ്യപ്പെടുന്നത്. ആലപ്പുഴ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐക്കെതിരായ പ്രക്ഷോഭം കടുപ്പിക്കാനാണ് കെഎസ്‌യു തീരുമാനം.

Post a Comment

Previous Post Next Post