ആര്‍ട്ടോ സ്‌കൂള്‍ ഓഫ് ഡിസൈന് രത്‌ന പുരസ്‌കാരം 2023

ആര്‍ട്ടോ സ്‌കൂള്‍ ഓഫ് ഡിസൈന്
രത്‌ന പുരസ്‌കാരം

തിരുവനന്തപുരം: കേരള സര്‍ക്കര്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനും
ഷോര്‍ട്ട് മൂവി ആര്‍ട്ടിസ്റ്റ് സംഘടനായ 'അസ്മ' യും സംയുക്തമായി നല്‍കുന്ന
ഈ വര്‍ഷത്തെ രത്‌ന പുരസ്‌കാരത്തിന് കാസർകോട് പുതിയ ബസ്റ്റാന്റിന്‍
പ്രവര്‍ത്തിക്കുന്ന ആര്‍ട്ടോ സ്‌കൂള്‍ ഓഫ് ഡിസൈന്‍ സ്ഥാപന ഉടമ നിസാമുദ്ദീന്‍.കെ അര്‍ഹനായി.
കാസർകോട് ജില്ലയില്‍ ഏറ്റവും മികച്ച രീതിയില്‍
ഗ്രാഫിക് ഡിസൈന്‍ രംഗത്ത്
തൊഴിലധിഷ്ഠിത കോഴ്‌സിലൂടെ നിരവധി ആളുകള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കിയത് പരിഗണിച്ചാണ് രത്‌ന പുരസ്‌കാരം.
വൈലോപ്പിള്ളി സംസ്‌കൃതി ഭവനും 'അസ്മ' യും സംയുക്തമായി
2023 ജൂലൈ 08 ന് കണ്ണൂരിലെ ദി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഒാഡിറ്റോറിയത്തില്‍ വെച്ച്
സംഘടിപ്പിക്കുന്ന പരിപാടിയല്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും
 പരിപാടിയില്‍ എം.പി ഡോ. ശിവദാസന്‍,
 മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
 സംസ്‌കൃതി ഭവന്‍ ചെയര്‍മാന്‍ ജി.എസ് പ്രദീപ്. സെക്രട്ടറി മനേക്ഷ്,
മേയര്‍ അഡ്വ. മോഹനന്‍ തുടങ്ങിയ
മന്ത്രിമാര്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും

Post a Comment

Previous Post Next Post