യൂട്യൂബർ തൊപ്പിക്കെതിരെ കണ്ണൂരിലും കേസ്; വളാഞ്ചേരി പൊലീസ് ജാമ്യം നല്‍കും; കണ്ണപുരം പൊലീസിന് കൈമാറും

(www.kl14onlinenews.com)
(June-23-2023)

യൂട്യൂബർ തൊപ്പിക്കെതിരെ കണ്ണൂരിലും കേസ്;
വളാഞ്ചേരി പൊലീസ് ജാമ്യം നല്‍കും; കണ്ണപുരം പൊലീസിന് കൈമാറും

മലപ്പുറം: യൂട്യൂബറായ ‘തൊപ്പി’ എന്നറിയപ്പെടുന്ന കണ്ണൂര്‍ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിന് വളാഞ്ചേരി പൊലീസ് എടുത്ത കേസില്‍ സ്റ്റേഷന്‍ ജാമ്യം നല്‍കും. അതേസമയം, തൊപ്പിയെ കണ്ണൂര്‍ കണ്ണപുരം പൊലീസിന് കൈമാറും. കണ്ണപുരം പൊലീസെടുത്ത കേസില്‍ ചോദ്യം ചെയ്യലിനാണ് തൊപ്പിയെ കണ്ണൂരിലേക്ക് കൈമാറുന്നത്.

അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 പ്രകാരം തൊപ്പിക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തിരുന്നു. ടി.പി അരുണിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, തൊപ്പിയുടെ അറസ്റ്റില്‍ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്നതിന് ശേഷമാണ് യൂട്യൂബര്‍ തൊപ്പിയെ വാതില്‍ പൊളിച്ച് അകത്ത് കയറി കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു.

അതേസമയം പൊതുസ്ഥലത്ത് അശ്ലീലം പറഞ്ഞതിനും, ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയതിനും എതിരെയുള്ള കേസിൽ തൊപ്പിയെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് നിഹാലിനെതിരെ ആദ്യം കേസെടുത്തത്. വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിനായിരുന്നു കേസ്. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പുറമേ തൊപ്പി നടത്തുന്ന യൂട്യൂബ് ചാനലിലെ ഉള്ളടക്കം സഭ്യത വിട്ടിട്ടുള്ളതാണെന്നും കുട്ടികളാണ് ഇത് കൂടുതലായി കാണുന്നത് എന്നതും ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന തുടരുന്നത്

Post a Comment

Previous Post Next Post