(www.kl14onlinenews.com)
(June-24-2023)
കുമ്പള:
ഉളുവാർ ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ മഹാത്മ കോളേജ് അനുമോദിച്ചു.
കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കുമ്പള മഹാത്മ കോളേജിലെ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർളെ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ എം.എ സത്താർ അധ്യക്ഷത വഹിച്ചു.
ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും മികച്ച മാർക്കുകൾ കരസ്ഥമാക്കിയ മഹാത്മ കോളേജിലെ നിലവിലെ പ്ലസ്ടു വിദ്യാർത്ഥിനികളായ
മറിയം രിസ, സുഹൈഫ ബാനു, ഷുറൈഫ ബാനു എന്നിവരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
അധ്യാപകരായ അശോകൻ , അനിത, സന്ധ്യ, രമ്യ, മോഹനൻ നമ്പ്യാർ, അബ്ദുൽ റഹ്മാൻ, ബിന്ദു, ഹംസാന, കൃഷ്ണ വേണി, നവ്യ എന്നിവർ സംബന്ധിച്ചു.
വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ഉളുവാർ സ്വാഗതവും ഇസ്മായിൽ ആരിക്കാടി നന്ദിയും പറഞ്ഞു.
[23/06, 19:12] Latheef Uluwar: മഹാത്മ കോളേജിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
Post a Comment