മുപ്പതാം എഡിഷൻ എസ്എസ്എഫ് ദേലംപാടി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; മയ്യളം യൂണിറ്റ് ജേതാക്കൾ

(www.kl14onlinenews.com)
(Jun-20-2023)

മുപ്പതാം എഡിഷൻ എസ്എസ്എഫ് ദേലംപാടി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; മയ്യളം യൂണിറ്റ് ജേതാക്കൾ
ദേലംപാടി: രണ്ട് ദിനങ്ങളിലായി ഹിദായത് നഗർ മർഹൂം മൻസൂർ സഖാഫി സ്ക്വാറിൽ നടന്ന മുപ്പതാം എഡിഷൻ എസ് എസ് എഫ് ദേലംപാടി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ മയ്യളം യൂണിറ്റ് ഒന്നാം സ്ഥാനവും, പാഞ്ചോടി യൂണിറ്റ് രണ്ടാം സ്ഥാനവും നേടി. ഹിദായത് നഗർ യൂണിറ്റിലെ സാലിം കലാപ്രതിഭ, സിനാൻ സർഗ്ഗപ്രതിഭയായും തെരഞ്ഞെടുത്തു. 2024 സെക്ടർ സാഹിത്യോത്സവ്ന് വേദിയാകുന്ന മയ്യളം യൂണിറ്റ് ഭാരവാഹികൾക് നേതാക്കൾ ധർമ്മ പതാക കൈമാറി.

സമാപന സംഗമം സെക്ടർ പ്രസിഡന്റ്‌ നവാസ് സഅദിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത് മുള്ളേരിയ സോൺ പ്രസിഡന്റ്‌ റഫീഖ് സഅദി ദേലംപാടി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കാസറഗോഡ് ജില്ലാ സെക്രട്ടറി അബ്ദുൽ കാദർ സഖാഫി നാരമ്പാടി സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി.

Post a Comment

أحدث أقدم