(www.kl14onlinenews.com)
(June-24-2023)
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് പിടിയിലായി. ഇന്നലെ അര്‍ദ്ധരാത്രിയോടെ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. സര്‍ട്ടിഫിക്കറ്റ് വിവാദം ശക്തമായതോടെ കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുളള എ.സി ലോഫ്ളോര്‍ ബസിലായിരുന്നു നിഖിലിന്റെ യാത്ര. കൊട്ടാരക്കരക്കാണ് നിഖില്‍ ടിക്കറ്റ് എടുത്തതിരുന്നത്.
കായംകുളം എംഎസ്എം കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു നിഖില്‍ തോമസ്. എന്നാല്‍ പരീക്ഷ പാസായിരുന്നില്ല. തുടര്‍ന്ന് കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളേജില്‍ എംകോമിന് ചേര്‍ന്നു. ഇതാണ് കേസിന് ആധാരമായത്. സംഭവം വിവാദമായതോടെ എംഎസ്എം കോളേജ് നല്‍കിയ പരാതിയിലാണ് കായംകുളം പോലീസ് നിഖില്‍ തോമസിനെതിരെ കേസെടുത്തത്. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നിഖില്‍ തോമസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ നിഖില്‍ ഒളിവില്‍ പോവുകയായിരുന്നു.
Post a Comment