‘തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ല, ഒരിക്കൽ പിടിക്കപ്പെടും’; കെ.കെ ശൈലജ

(www.kl14onlinenews.com)
(Jun-12-2023)

‘തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ല, ഒരിക്കൽ പിടിക്കപ്പെടും’; കെ.കെ ശൈലജ

കണ്ണൂർ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യയെ തള്ളി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണമെന്നും ശൈലജ പറഞ്ഞു. ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ ഉണ്ടെന്ന് ധരിപ്പിക്കുന്ന രീതി ശരിയല്ലെന്നും, അങ്ങനെ തെറ്റ് ചെയ്താൽ ഒരിക്കൽ പിടിക്കപ്പെടുമെന്ന ബോധം വേണമെന്നും ശൈലജ ടീച്ചർ പ്രതികരിച്ചു.

ആർഷോയ്‌ക്കെതിരെ കെ.എസ്.യു ഉന്നയിച്ച മാർക്ക് ലിസ്റ്റ് ആരോപണം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖിലയ്‌ക്കെതിരെ കേസെടുത്ത പോലീസ് നടപടിയിൽ തനിക്കൊന്നും പ്രതികരിക്കാനില്ലെന്നും ശൈലജ പറഞ്ഞു. കേസിന്റെ വിശദാംശങ്ങൾ അറിയാത്തതിനാൽ ആണ് പ്രതികരണത്തിനില്ലെന്ന് മുൻമന്ത്രി വ്യക്തമാക്കിയത്.

‘അഖിലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്റെ മുന്നിലില്ല. ആർഷോ നൽകിയ പരാതിയിലാണ് കേസെടുത്തത് എന്നാണ് അറിവ്. അത്തരം ആരോപണങ്ങൾ ശരിയാണോ അല്ലയോ എന്ന് അന്വേഷണത്തിൽ തെളിയും. പങ്കാളിയല്ലെങ്കിൽ അതും, ആണെങ്കിൽ അതും തെളിയിക്കപ്പെടും. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ എനിക്ക് അഭിപ്രായം പറയാനാകില്ല’, ശൈലജ പ്രതികരിച്ചു.

Post a Comment

Previous Post Next Post