ലഹരിവിരുദ്ധ ക്യാമ്പയിൻ വേറിട്ട പ്രവർത്തന മികവിന് വി.അബ്ദുൾ സലാമിന് പോലീസ്ചീഫിന്റെ പ്രശംസാപത്രം

(www.kl14onlinenews.com)
(June-27-2023)

ലഹരിവിരുദ്ധ ക്യാമ്പയിൻ
വേറിട്ട പ്രവർത്തന മികവിന് വി.അബ്ദുൾ സലാമിന് പോലീസ്ചീഫിന്റെ പ്രശംസാപത്രം
കാസർകോട് :
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് നടത്തിയ ചടങ്ങിൽ വ്യത്യസ്ത തൊഴിൽ മേഖലയിൽ മികവുറ്റ രീതിയിൽ ലഹരി വിരുദ്ധ സന്ദേശമെത്തിച്ച ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ (കേരള ഷോപ് സ് & കമഴ്സ്യൽ എസ്റ്റാബ്ലിഷ്മന്റ് ബോർഡ്, തൊഴിൽ നൈപുണ്യ വകുപ്പ് ) ശ്രീ വി.അബ്ദുൾ സലാമിനെ ബഹു: കാസർകോട് MLA ശ്രീ എൻ.എ.നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ , എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ പോലീസ് ചീഫ് ഡോക്ടർ വൈദവ് സക്സേന പ്രശംസാപത്രം നൽകി ആദരിച്ചു.
എൻ.എ.നെല്ലിക്കുന്ന് MLA ഉത്ഘാടനം ചെയ്തു. നാർക്കാട്ടിക് ഡി.വൈ.എസ്.പി. ശ്രീ.എം.എ. മാത്യു,
കാസർകോട് കൈവരിച്ച പ്രതിരോധ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.വൈ.എസ്.പി.മാരായ ശ്രീ ബാലകൃഷ്ണൻ, ശ്രീ പി.കെ.സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post