(www.kl14onlinenews.com)
(June-26-2023)
ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ വിപണിയില്‍ തങ്ങളുടെ പേയ്മെന്റ് സേവനമായ ആപ്പിള്‍ പേ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആപ്പിള്‍ ഇന്ത്യന്‍ അധികൃതരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഫോണ്‍പേ, ഗൂഗിര്‍ പേ, പേടിഎം എന്നിവ ആധിപത്യം സ്ഥാപിച്ചിട്ടുള്ള ഇന്ത്യന്‍ വിപണയില്‍ ചുവടുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) ചര്‍ച്ച നടത്താന്‍ ടെക് ഭീമന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യന്‍ വിപണിയുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, ആപ്പിള്‍ പേയുടെ പ്രാദേശികവല്‍ക്കരിച്ച പതിപ്പ് വികസിപ്പിച്ചെടുക്കുന്നു, ടെക്ക്രഞ്ച് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നതിനും മൂന്നാം കക്ഷി പേയ്മെന്റ് സേവന ദാതാവിന്റെ (പിഎസ്പി) ആപ്ലിക്കേഷന്റെ ആവശ്യമില്ലാതെ തന്നെ യുപിഐ ഇടപാടുകള്‍ ആരംഭിക്കുന്നതിനുമുള്ള സൗകര്യം വാഗ്ദാനം ചെയ്യാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ ഉദ്യോസ്ഥരുമായുളള സമീപകാല ചര്‍ച്ചകളില്‍, ഐഫോണുകളിലെ യുപിഐ ഫേസ് ഐഡിയുടെ സംയോജനവും ആപ്പിള്‍ നിര്‍ദ്ദേശിച്ചു, ഇത് ഇടപാടുകള്‍ക്ക് ഒരു അധിക സുരക്ഷാ ചേര്‍ക്കാന്‍ സാധ്യതയുണ്ട്. ആറ് വര്‍ഷം പഴക്കമുള്ള ആപ്പിള്‍ പേ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളോടെ ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന്റെ സംരംഭങ്ങള്‍ വര്‍ഷങ്ങളായി തുടരുകയാണ്. എന്നാല്‍, ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായുള്ള കമ്പനിയുടെ സമീപകാല സംഭാഷണങ്ങള്‍ സൂചിപ്പിക്കുന്നത് ആപ്പിള്‍ പേ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പുതുക്കിയ താല്‍പ്പര്യത്തെയാണ്. ഈ സംഭവവികാസങ്ങളെക്കുറിച്ച് ആപ്പിള്‍ ഔദ്യോഗിക പ്രസ്താവന നല്‍കിയിട്ടില്ല. കമ്പനി ഇതുവരെ പങ്കാളികളെയോ ഇന്ത്യയിലെ ആപ്പിള്‍ പേയുടെ ലോഞ്ച് തീയതിയോ അന്തിമമാക്കിയിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
Post a Comment