സിമന്റ് ബ്രിക്‌സ് ആന്റ് ഇന്റർലോക്ക് മാൻയഫാക്ചർസ് അസോസിയേഷൻ-CIMAK- കാസർകോട് ജില്ല കമ്മറ്റിയുടെ യോഗം നടന്നു

(www.kl14onlinenews.com)
(03-May-2023)

സിമന്റ് ബ്രിക്‌സ് ആന്റ് ഇന്റർലോക്ക് മാൻയഫാക്ചർസ് അസോസിയേഷൻ-CIMAK- കാസർകോട് ജില്ല കമ്മറ്റിയുടെ യോഗം നടന്നു

കാസർകോട് :
സിമന്റ് ബ്രിക്‌സ് ആന്റ് ഇന്റർലോക്ക് മാൻയഫാക്ചർസ് അസോസിയേഷൻ-CIMAK- കാസർകോട് ജില്ല കമ്മറ്റിയുടെ യോഗം കാസർകോട് നടന്നു

കാസർകോട് ജില്ലയിൽ 80 ഓളം സിമന്റ് അധിഷ്ഠിത വ്യവസായങ്ങൾ നിലവിൽ ഉണ്ട് അതിൽ 1000 കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നു.

യോഗത്തിൽ മുഖ്യമായും ചർച്ച ചെയ്തത് കോറി - ക്രഷർ ഉത്പന്നങ്ങളുടെ വില വർദ്ധനവിനെ സംബന്ധിച്ചായിരുന്നു.

ഇപ്പോൾ അധിക കമ്പനികളും അടച്ചു പൂട്ടിയിരിക്കുകയാണ് സിമന്റ് അധിഷ്ഠിത വ്യവസായങ്ങളുടെ മുഖ്യ അസംസ്കൃത വസ്തുവായ ക്വാറി ക്രഷർ ഉൽപ്പന്നങ്ങൾക്ക് സർക്കാർ റോയൽറ്റി വർധിപ്പിച്ചു എന്ന കാരണത്താൽ അന്യായമായ വില വർധനവ് ആണ് ക്വാറി ക്രഷർ ഉടമകൾ നടത്തിയിട്ടുള്ളത് റോയൽറ്റി അടിക്ക് 2 രൂപ വർധിപ്പച്ചതിന് പകരം 10 രൂപ ആണ് ക്വാറി ക്രഷർ ഉടമകൾ വർധിപ്പിച്ചത്, ഇങ്ങനെ പോയാൽ എല്ലാ ഇന്റർലോക്ക് കമ്പനികളും അടച്ചു പൂട്ടൽ ഭീഷണിയിൽ ആണ്, ഇതുമായി ബന്ധപ്പെട്ടു ജില്ല കളക്ടർക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതി കൊടുക്കാൻ തീരുമാനിച്ചു

യോഗത്തിൽ പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ പെരിയ
സെക്രെട്ടറി രജീഷ് നക്ഷത്ര 
ട്രെഷറർ റിസാൽ നീലേശ്വരം 
എന്നിവർ സംസാരിച്ചു 
ദിലീപ് കുറ്റിക്കോൽ നന്ദി യും പറഞ്ഞു

Post a Comment

Previous Post Next Post