നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

(www.kl14onlinenews.com)
(03-May-2023)

നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.

35 വർഷം നീണ്ട സിനിമാ ജീവിതത്തിനിടെ എഴുനൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 40 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റായ സിനിമാ മേഖലയിൽ എത്തിയ മനോബാല 1982 ൽ 'ആഗയാ ഗംഗ' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്.

പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി. പിതാമഗൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്‌സ് പാണ്ഡിയൻ, അരമനൈ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ചെയ്ത ഹാസ്യ വേഷങ്ങൾ മറക്കാൻ സാധിക്കില്ല.

ശിവാജി ഗണേശന്റെ 'പറമ്പറിയം', സൂപർസ്റ്റാർ രജനീകാന്തിന്റെ 'ഊർക്കാവലൻ', സത്യരാജിന്റെ 'മല്ലുവെട്ടി മൈനർ', വിജയകാന്തിന്റെ 'എൻ പുരുഷൻ എനിക്ക് മട്ടുംതാൻ', 'പിന്നീട് മോഹൻലാൽ' തുടങ്ങി 40 ഓളം ചിത്രങ്ങൾ ഭാരതിരാജയുടെ സഹസംവിധായകനായ മനോബാല സംവിധാനം ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post