കരക്കക്കാവ് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 5 മുതൽ, ഒരുക്കങ്ങൾ പൂർത്തിയായി

(www.kl14onlinenews.com)
(02-May-2023)

കരക്കക്കാവ് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 5 മുതൽ 
ഒരുക്കങ്ങൾ പൂർത്തി
പിലിക്കോട്: മെയ് അഞ്ച് മുതൽ എട്ടുവരെ നടക്കുന്ന കരക്കക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കളിയാട്ടത്തിനു മുന്നോടിയായി വ്യാഴാഴ്ച മാടായിക്കാവിൽ നിന്ന് തൊഴുതു വരുന്ന ക്ഷേത്രേശന്മാരെയും വാല്യക്കാരേയും പാലക്കുന്ന് ആലിൻ കീഴിൽ നിന്ന് എതിരേറ്റ് ആനയിക്കും. തുടർന്ന് വൈകുന്നേരം 6.30 ന് മുന്നൂറോളം വനിതകൾ അണിനിരക്കുന്ന മെഗാ കൈകൊട്ടിക്കളി അരങ്ങേറും. 7 മണിക്ക് വനിതാ സംഗമവും തുടർന്ന് സ്ത്രീകളും കുട്ടികളും അവതരിപ്പിക്കുന്ന കലാവിരുന്ന് സർഗ്ഗ സന്ധ്യയും നടക്കും. 5നു രാവിലെ 9 മണിക്ക് അക്ഷരശ്ലോക സദസ്സ്, രാവിലെ 11 നു ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളിച്ച് കൊണ്ടു വരുന്നതോടെ കളിയാട്ടത്തിന് തിരി തെളിയും. തുടർന്ന്   രയരമംഗലം വടക്കേം വാതിൽക്കലിൽ നിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര പുറപ്പെടും.  ഉച്ചയ്ക്ക്  12 മണിക്ക് ഉത്തരമേഖല പൂരക്കളി മത്സരം നടക്കും.  വൈകുന്നേരം ഏഴിന് സാംസ്കാരിക സമ്മേളനം. രാത്രി 9 നു പാലാപ്പള്ളി ഫെയിം അതുൽ നറുകര നയിക്കുന്ന എത്തിനിക്ക്  ഫോക്ക് ബാന്റിന്റെ സോൾ ഓഫ് ഫോക്ക്. മെയ് 6 ന് രാത്രി 8 മണിക്ക് പ്രശസ്ത സിനിമ പിന്നണി ഗായകൻ ബിജു നാരായണൻ നയിക്കുന്ന കോഴിക്കോട് സെവൻ നോട്ട്സിന്റെ മ്യൂസിക്കൽ നൈറ്റ് നടക്കും.  7 ന് രാത്രി 9 മണിക്ക് രയരമംഗലം വടക്കേ വാതിക്കൽ നിന്നും പുറപ്പെടുന്ന വർണ്ണ ശഭലമായ കാഴ്ചയും ഉണ്ടാകും. സമാപന ദിവസമായ  8 ന് ഉച്ചയ്ക്ക് 12 ന്  കരക്കയിൽ ഭഗവതിയുടെ തിരുമുടി ഉയരും. രാത്രി 7 മണിക്ക് കരിമരുന്ന് പ്രയോഗം. കളിയാട്ട നാളുകളിൽ തൂവക്കാരൻ ദൈവം, കരിന്തിരി നായർ, പുലികണ്ഠൻ , പുലിയൂര് കണ്ണൻ , പുലി മാരതൻ , കാളപുലി, പുലിയൂര് കാളി, പുള്ളികരിങ്കാളി, വണ്ണാത്തൻ ദൈവം, പട വീരൻ, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി എന്നീ തെയ്യ കോലങ്ങൾ കെട്ടിയാടും. എല്ലാദിവസവും  ഉച്ചയ്ക്ക്   അന്നദാനം നൽകും.  വാർത്ത സമ്മേളനത്തിൽ ക്ഷേത്രം പ്രവർത്തിക്കാർ വി വിജയൻ,   ക്ഷേത്രം സെക്രട്ടറി സി കെ രഘുനാഥ്, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എം കൃഷ്ണൻ, എം വിനോദ് കുമാർ,  എം ബാബു, കെ രത്നാകരൻ തുടങ്ങിയവർ  പങ്കെടുത്തു.

Post a Comment

Previous Post Next Post