മുനവ്വറലി തങ്ങളുടെ അഭ്യര്‍ത്ഥന ജനങ്ങള്‍ കേട്ടു; 46 ലക്ഷമെത്തി, ഖത്തറിൽ ജയിൽ മോചനത്തിന് വഴി തുറന്നു, ഇനി ദിവേഷ് ലാലിന് നാട്ടിലെത്താം

(www.kl14onlinenews.com)
(10-May-2023)

മുനവ്വറലി തങ്ങളുടെ അഭ്യര്‍ത്ഥന ജനങ്ങള്‍ കേട്ടു; 46 ലക്ഷമെത്തി, ഖത്തറിൽ ജയിൽ മോചനത്തിന് വഴി തുറന്നു, ഇനി ദിവേഷ് ലാലിന് നാട്ടിലെത്താം

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ആഹ്വാനം ജനങ്ങളേറ്റെടുത്തതോടെ ദിവേഷ് ലാലിന്റെ മോചനത്തിന് വഴിതുറക്കുന്നു. നിര്‍ത്തിയിട്ട വാഹനം അബദ്ധത്തില്‍ പിറകോട്ട് നീങ്ങി ഈജിപ്ത് സ്വദേശി മരിച്ച സംഭവത്തില്‍ വലമ്പൂര്‍, മുള്ള്യാര്‍കുര്‍ശി സ്വദേശി ദിവേഷ് ലാല്‍ ഖത്തറില്‍ നിയമനടപടി നേരിടുകയായിരുന്നു.
ബ്ലഡ് മണിയായി 46 ലക്ഷം രൂപ അടച്ചാല്‍ മാത്രമേ ദിവേഷിന് ജയില്‍ മോചനം സാധ്യമാവുമായിരുന്നുള്ളൂ. ഇത്രയും വലിയ തുക കണ്ടെത്താന്‍ നിര്‍ധനരായ കുടുംബത്തിന് മാര്‍ഗമുണ്ടായിരുന്നില്ല. അതിനെ തുടര്‍ന്നാണ് ദിവേഷ് ലാലിന്റെ കുടുംബം സഹായം തേടി പാണക്കാട്ടേക്കെത്തിയത്.
പി അബ്ദുല്‍ ഹമീദ് എംഎല്‍എയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മുനവ്വറലി തങ്ങള്‍ ആഹ്വാനം ചെയ്തതോടെ അക്കൗണ്ടില്‍ പണമെത്തി. ചൊവ്വാഴ്ച വൈകീട്ടോടെ മുഴുവന്‍ തുകയും സമാഹരിച്ചതായി മുനവ്വറലി തങ്ങള്‍ അറിയിച്ചു. പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും തങ്ങള്‍ നന്ദി അറിയിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ദിവേഷ് ഒടുവില്‍ നാട്ടിലെത്തിയത്.

Post a Comment

Previous Post Next Post