കർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ശക്തമായ ത്രികോണ മത്സരം

(www.kl14onlinenews.com)
(10-May-2023)

കർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ശക്തമായ ത്രികോണ മത്സരം
കർണാടകയിലെ 224 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് (ബുധനാഴ്‌ച) രാവിലെ ആരംഭിച്ചു. 2,615 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. സംസ്ഥാനത്ത് പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാനായുള്ള യജ്ഞത്തിൽ അഞ്ച് കോടിയിലധികം ആളുകൾ വോട്ട് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും ജെഡിഎസും തമ്മിലുള്ള ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ദക്ഷിണേന്ത്യൻ കോട്ട നിലനിർത്താൻ ചരിത്രം രചിക്കാനാണ് ബിജെപി ശ്രമം. അതേസമയം പോരാട്ടവീര്യമുള്ള കോൺഗ്രസ് സംസ്ഥാനത്ത് ഒരു തിരിച്ചുവരവ് നടത്താനാണ് ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ദേശീയ തലത്തിൽ ഒരു മടങ്ങി വരവാണ് അവർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം, വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള പ്രകാശ് രാജിന്റെ പ്രതികരണം അൽപം മുൻപ് പുറത്തുവന്നിരുന്നു. "വർഗീയ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യണം, കർണാടക സുന്ദരമാകണം" എന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌ത ശേഷം നടൻ പ്രകാശ് രാജ് പറഞ്ഞത്.

അതേസമയം, കർണാടക തിരഞ്ഞെടുപ്പിനിടെ ബജ്‌റംഗ്ദൾ-ബജ്‌റംഗ് ബലി തർക്കത്തിൽ, ധനമന്ത്രി സീതാരാമൻ കോൺഗ്രസിനെ വിമർശിച്ചു. "ഞങ്ങൾ എപ്പോഴും ഹനുമാൻ ചാലിസ വായിക്കുകയും ബജ്‌റംഗ് ബലിയോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു, പക്ഷേ അവർ (കോൺഗ്രസ്) തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ഇത് ചെയ്യുന്നു... അവരുടെ പ്രകടനപത്രികയിൽ ഇത് സൂചിപ്പിക്കുന്നു. മണ്ടത്തരത്തിന്റെ ഒരു ഉദാഹരണം". ധനമന്ത്രി പറഞ്ഞു.

ഇതിനിടെ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ കുടുംബത്തോടൊപ്പം ശിക്കാരിപൂരിലെ ശ്രീ ഹുച്ചരായ സ്വാമി ക്ഷേത്രത്തിൽ എത്തി പ്രാർഥന നടത്തി. മകൻ ബിവൈ വിജയേന്ദ്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. എന്നാൽ യെദ്യൂരപ്പ ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നില്ല.

Post a Comment

Previous Post Next Post