സൈബര്‍ അധിക്ഷേപത്തില്‍ യുവതിയുടെ ആത്മഹത്യ; പ്രതി അരുണിനെ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ മരിച്ചനിലയിൽ‌ കണ്ടെത്തി

(www.kl14onlinenews.com)
(04-May-2023)

സൈബര്‍ അധിക്ഷേപത്തില്‍ യുവതിയുടെ ആത്മഹത്യ; പ്രതി അരുണിനെ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ മരിച്ചനിലയിൽ‌ കണ്ടെത്തി
കാഞ്ഞങ്ങാട് :
സൈബര്‍ അധിക്ഷേപത്തിനിരയായി കോട്ടയം കടുത്തുരുത്തിയില്‍ ആതിര മുരളീധരന്‍ (26) ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ അരുണ്‍ വിദ്യാധരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് അരുണിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി. രണ്ടാം തീയതിയാണ് അരുണ്‍ ഇവിടെ മുറിയെടുത്തതെന്നാണ് വിവരം.

ഞായറാഴ്ചയാണു അരുൺ സമൂഹമാധ്യമങ്ങളിലൂടെ ആതിരയ്ക്കും കുടുംബത്തിനുമെതിരെ സൈബർ അധിക്ഷേപം നടത്തിയത്. ഞായറാഴ്ച രാത്രി ആതിര കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം പിറ്റേന്നു പുലർച്ചെ ആതിര ജീവനൊടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post