ആലംപാടിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം: ആശ്വാസമായി ആസ്‌ക് ആലംപാടി ജി.സി.സി കാരുണ്ണ്യവർഷം കുടിവെള്ള വിതരണം

(www.kl14onlinenews.com)
(04-May-2023)

ആലംപാടിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം: ആശ്വാസമായി ആസ്‌ക് ആലംപാടി ജി.സി.സി കാരുണ്ണ്യവർഷം കുടിവെള്ള വിതരണം
ആലംപാടി: കുടിവെള്ള ക്ഷാമം രൂക്ഷമായ ആലംപാടിയിലും, പരിസര പ്രദേശങ്ങളിലും, ജനങ്ങൾക്ക് ആശ്വാസമായി ആസ്‌ക് ആലംപാടിയുടെ കുടിവെള്ള വിതരണം, ആസ്‌ക് ജി.സി.സി കമ്മിറ്റിയുടെ സഹകരണത്തോടെയാണ് കുടിവെള്ള വിതരണം നടത്തുന്നത്, കുടിവെള്ള വിതരണം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു, പ്രസിഡന്റ് മുസ്തഫ എരിയപ്പാടി അധ്യക്ഷത വഹിച്ചു, ആസ്‌ക് ജി.സി.സി പ്രസിഡന്റ് ജൗഹർ, മാഹിൻ മേനത്ത്, ഹമീദ് പണ്ഡിതർ, ലത്തീഫ് മാസ്റ്റർ, ജീലാനി, കാദർ ചാൽക്കര, ഹിഷാം പൊയ്യയിൽ, സിദ്ധിഖ് ബിസ്മില്ല, മഹമൂദ് കരോടി, ഹാരിസ് ബിസ്മില്ല, മഹറു മേനത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി കൈസർ സ്വാഗതവും, സെക്രട്ടറി അബ്ദുല്ല പത്രം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post