പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ വർത്തമാന കാലത്ത് മാനുഷിക സഹൃദത്തിന് പ്രേരകം: രാജ് മോഹൻ ഉണ്ണിത്താൻ എം.പി

(www.kl14onlinenews.com)
(22-May-2023)

പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ വർത്തമാന കാലത്ത് മാനുഷിക സഹൃദത്തിന് പ്രേരകം:
രാജ് മോഹൻ ഉണ്ണിത്താൻ എം.പി

മേൽപറമ്പ: മനുഷ്യമനസ്സുകൾ അകലം പ്രാപിക്കുന്ന വർത്തമാന കാലത്ത് പൂർവ്വ വിദ്യാർത്ഥി സംഘടനകൾ സംഘടിപ്പിക്കുന്ന കൂട്ടായ്മകൾ പരസ്പര സ്നേഹങ്ങൾ നിലനിർത്താനും ജാതി മത രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അതീതമായി സ്നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും പരസ്പര വിശ്വാസത്തിലതിഷ്ടിതമായ സഹൃദത്തിനും പ്രേരകമാകുന്നുവെന്ന് ചന്ദ്രഗിരി ഹൈ സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന ആതീലെ പൂതിലെ സീസൺ-2 കലാ സംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പ്രഖ്യാപിച്ചു.
ആദ്യകാല അധ്യാപകരായ മുഹമ്മദ് കുഞ്ഞി മാസ്റ്റർ ചെമനാട്, എം.പി. അബ്ദുല്ലക്കുഞ്ഞി മാസ്റ്റർ പരവനടുക്കം,
1971 പ്രഥമ എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികളായ 23 പേരെയും, 2023 ൽ ചന്ദ്രഗിരി ഹൈ സ്കൂളിൽ നിന്നും എസ് എസ് എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ ഫാത്തിമത്ത് ജുമൈല , കദീജത്ത് അഫ്ന, പ്രാപ്തി എച്ച്, സ്നേഹ എച്ച്, ഇൻസ്പെയർ അവാർഡ് നേടിയ അപ്രീന അൽതാഫ് എന്നിവരെയും മെമന്റോ നൽകി ആദരിക്കുകയും ചെയ്തു.
എം.എം ഹംസ അദ്ധ്യക്ഷത വഹിച്ചു
കെ വി വിജയൻ മാസ്റ്റർ സ്വാഗത മാംശംസിച്ചു ,
സൈഫുദ്ദീൻ കെ. മാക്കോട്, ഗണേഷൻ അരമം ഗാനം, ഹമീദ് ചാത്തങ്കെെ, ഹസ്സൻ കുട്ടി മായ, യൂസഫ് അബൂബക്കർ , ബഷീർ കുന്നരിയത്ത്, കല്ലട്ര അബ്ദുൽ ഖാദർ, നസീർ കെ വി ടി, മുഹമ്മദ് കോളിയടുക്കം, ജാബിർ സുൽത്താൻ, എന്നിവർ സംസാരിച്ചു. കെ.പി ഗഫൂർ ഹാജി ദേളി നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post