കാഞ്ഞങ്ങാട്ട് നിർത്തിയിട്ട ലോറിക്ക് പിറകില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

(www.kl14onlinenews.com)
(21-May-2023)

കാഞ്ഞങ്ങാട്ട് നിർത്തിയിട്ട ലോറിക്ക് പിറകില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: ലോറിക്ക് പിറകിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. തളങ്കര കടവത്തെ ടി എ ഖാലിദിന്റെ മകൻ ചെട്ടുംകുഴിയിലെ അഹ്മദ് ശബാബ് (25) ആണ് മരിച്ചത്. കാഞ്ഞങ്ങാട് പുതിയ കോട്ട വിനായക തീയേറ്ററിന് സമീപം ഞായറാഴ്ച പുലർചെയാണ് അപകടം നടന്നത്.
യുവ ബിസിനസുകാരനായ ശബാബ് വ്യാപാര ആവശ്യാർഥം കോഴിക്കോട് പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. ശബാബ് ഓടിച്ച കെ എൽ 86 3688 നമ്പർ കാർ

നിർത്തിയിട്ടിരുന്ന പാചക ഗ്യാസ് സിലിൻഡറുകൾ കയറ്റിയ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഓടിക്കൂടിയവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർടത്തിനായി ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post