സേവനപാതയില്‍ കാല്‍നൂറ്റാണ്ട്; കിംഗ്‌സ്റ്റാര്‍ എരിയപ്പാടി 25ാം വാര്‍ഷിക ലോഗോ പ്രകാശനം മന്ത്രി അഹ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു

(www.kl14onlinenews.com)
(11-May-2023)

സേവനപാതയില്‍ കാല്‍നൂറ്റാണ്ട്; കിംഗ്‌സ്റ്റാര്‍ എരിയപ്പാടി 25ാം വാര്‍ഷിക ലോഗോ പ്രകാശനം മന്ത്രി അഹ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു
എരിയപ്പാടി: സേവനപാതയില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന എരിയപ്പാടി കിംഗ്‌സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ 25ാം വാര്‍ഷിക ലോഗോ തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി സെക്രട്ടറി പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള കര്‍മപദ്ധതി രേഖ ഉടന്‍ പുറത്തിറക്കും.

പ്രസിഡന്റ് ബഷീര്‍ എ, ജനറല്‍ സെക്രട്ടറി ഹാഷിം സി എം, വൈസ് പ്രസിഡന്റുമാരായ അന്‍വര്‍ ഇ എ, ഖാദര്‍ വൈ എ, ഉപദേശക സമിതി അംഗങ്ങളായ ഖാദര്‍ പള്ളീന്റടുക്കല്‍, ബദ്‌റുദ്ദീന്‍ കരോടി, കിംഗ്സ്റ്റാര്‍ ജിസിസി പ്രസിഡന്റ് അബ്ദുല്ല ഇ എ, ജനറല്‍ സെക്രട്ടറി എസ് കബീര്‍, അംഗങ്ങളായ സിദ്ദീഖ് പി എ, മൊയ്തീന്‍ ഇ എ, സിദ്ദീഖ് വൈ എ, ബിലാല്‍, പ്രവര്‍ത്തകരായ കുട്ടി, രിഫായി, ഹനീഫ്, തസ് രീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post