കാസർകോട് ജനറൽ ആശുപത്രിയിൽ വധശ്രമക്കേസ് പ്രതിയുടെ അതിക്രമം; ഒരാളെ കുത്തിയ ശേഷം ആശുപത്രിയിലേക്ക് ഓടിക്കയറി

(www.kl14onlinenews.com)
(11-May-2023)

കാസർകോട് ജനറൽ ആശുപത്രിയിൽ വധശ്രമക്കേസ് പ്രതിയുടെ അതിക്രമം; ഒരാളെ കുത്തിയ ശേഷം ആശുപത്രിയിലേക്ക് ഓടിക്കയറി
കാസർകോട് : കാസർകോട് മാർക്കറ്റിൽ വച്ച് ഒരാളെ കുത്തിയയാൾ ഓടി കയറിയത് ജനറൽ ആശുപത്രിയിലേക്ക്. ആശുപത്രിയിലെത്തിയ ഇയാൾ ഇവിടെ വച്ചും കുത്തേറ്റയാൾക്ക് നേരെയും കയ്യേറ്റ ശ്രമം നടത്തി. പരാക്രമം നടത്തിയ പ്രതി പൊവ്വൽ സ്വദേശി ഫറൂഖിനെ (30) പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഇയാൾ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമത്തിന് കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post