മാർഷ്യൽ ആർട്സ് ഫെസ്റ്റ് 23ന്, 150 വിദ്യാർഥികൾ പങ്കെടുക്കും

(www.kl14onlinenews.com)
(21-May-2023)

മാർഷ്യൽ ആർട്സ് ഫെസ്റ്റ് 23ന്, 150 വിദ്യാർഥികൾ പങ്കെടുക്കും

ചെറുവത്തൂർ: ഗ്രാൻഡ്മാസ്റ്റർ മാർഷ്യൽ ആർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 23 നു കുട്ടമത്ത് പൂമാല ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് മാർഷ്യൽ ആർട്സ് ഫെസ്റ്റ് സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സിവി. പ്രമീള ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം ഏഷ്യൻ യൂത്ത് അതലറ്റിക്‌സിൽ ഇന്ത്യക്ക് വേണ്ടി ഷോട്ട് പുട്ടിൽ വെങ്കല മെഡൽ നേടിയ താരം അനുപ്രിയ ഉദ്ഘാടനം ചെയ്യും. തുടർന്ന് സമ്മാനദാനം നടക്കും.
ജില്ലക്ക് അകത്തും പുറത്തുമായി ഏകദേശം 150 ഓളം ആയോധനകല വിദ്യാർത്ഥികൾ പങ്കെടുക്കും. വിദ്യാർത്ഥി കൾക്കായി വ്യത്യസ്ഥ ഇനങ്ങളുടെ മത്സരങ്ങളും പ്രദർശനവും ഉണ്ടായിരിക്കുമെന്നു അക്കാദമി ചീഫ് ഇൻസ്‌ട്രക്ടർ അനിൽമാസ്റ്റർ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ കണ്ണൻ കുഞ്ഞി എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post