കെ.എസ്.ആർ.ടി.സി ബസുകൾ രാത്രികാലങ്ങളിൽ കുമ്പള സ്റ്റാൻഡിൽ പ്രവേശിക്കുന്നില്ല ; അഷ്റഫ് കർള ഡിപ്പോ മാനേജർക്ക് പരാതി നൽകി കുമ്പള.കാസർകോട്- മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ രാത്രികാലങ്ങളിൽ കുമ്പള ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ തിരക്കേറിയ കുമ്പള ദേശീയ പാതയോരത്ത് ആളുകളെ ഇറക്കുന്നതിനാൽ യാത്രക്കാർക്കുണ്ടാകുന്ന ദുരിതത്തിന് പരിഹാരം കണ്ടെത്താൻ മുഴുവൻ സമയങ്ങളിലും ബസുകൾ സ്റ്റാൻഡിൽ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോ മാനേജർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു സന്ധ്യ മയങ്ങിയാൽ ഒരു ബസും സ്റ്റാൻഡിൽ കയറുന്നില്ലെന്നും കാലങ്ങളായി ഇതു തന്നെയാണ് സ്ഥിതിയെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കുമ്പള നഗരത്തിനോട് ചേർന്ന് ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനാൽ, ബസുകൾ പാതയോരത്ത് നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ദേശീയ പാതയിൽ വലിയ ഗതാഗതകുരുക്കിന് ഇടയാക്കുന്നു. ഡിവൈഡറുകൾ അടുക്കി വെച്ചതിനാൽ യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത് തന്നെ പാതയിലാണ്. ഇത് വലിയ അപകടത്തിലേക്കായിരിക്കും ചെന്നെത്തുക. ഒരു വശത്ത് ബസിറങ്ങി പാത മുറിച്ച് കടക്കുന്നത് സ്ത്രീകൾക്കും, കുട്ടികൾക്കും പ്രായമായ യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ബസ് കയറാൻ കുട്ടികളെയും എടുത്ത് സ്ത്രീകൾ ഓടുന്നതും പതിവ് കാഴ്ച്ചയാണെന്നും നിവേദനത്തിൽ വ്യക്തമാക്കി 2033

കെഎസ്ആർടിസി ബസുകൾ രാത്രികാലങ്ങളിൽ കുമ്പള സ്റ്റാൻഡിൽ പ്രവേശിക്കുന്നില്ല; അഷ്റഫ് കർള ഡിപ്പോ മാനേജർക്ക് പരാതി നൽകി

കെ.എസ്.ആർ.ടി.സി ബസുകൾ രാത്രികാലങ്ങളിൽ കുമ്പള സ്റ്റാൻഡിൽ പ്രവേശിക്കുന്നില്ല ;
അഷ്റഫ് കർള ഡിപ്പോ മാനേജർക്ക് പരാതി നൽകി
കുമ്പള.കാസർകോട്- മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ രാത്രികാലങ്ങളിൽ കുമ്പള ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ തിരക്കേറിയ കുമ്പള ദേശീയ പാതയോരത്ത് ആളുകളെ ഇറക്കുന്നതിനാൽ യാത്രക്കാർക്കുണ്ടാകുന്ന ദുരിതത്തിന് പരിഹാരം കണ്ടെത്താൻ മുഴുവൻ സമയങ്ങളിലും ബസുകൾ സ്റ്റാൻഡിൽ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോ മാനേജർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു
സന്ധ്യ മയങ്ങിയാൽ ഒരു ബസും സ്റ്റാൻഡിൽ കയറുന്നില്ലെന്നും കാലങ്ങളായി ഇതു തന്നെയാണ് സ്ഥിതിയെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കുമ്പള നഗരത്തിനോട് ചേർന്ന് ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനാൽ, ബസുകൾ പാതയോരത്ത് നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ദേശീയ പാതയിൽ വലിയ ഗതാഗതകുരുക്കിന് ഇടയാക്കുന്നു.
ഡിവൈഡറുകൾ അടുക്കി വെച്ചതിനാൽ യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത് തന്നെ പാതയിലാണ്. ഇത് വലിയ അപകടത്തിലേക്കായിരിക്കും ചെന്നെത്തുക.
ഒരു വശത്ത് ബസിറങ്ങി പാത മുറിച്ച് കടക്കുന്നത് സ്ത്രീകൾക്കും, കുട്ടികൾക്കും പ്രായമായ യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ബസ് കയറാൻ കുട്ടികളെയും എടുത്ത് സ്ത്രീകൾ ഓടുന്നതും പതിവ് കാഴ്ച്ചയാണെന്നും നിവേദനത്തിൽ വ്യക്തമാക്കി🤝

Post a Comment

Previous Post Next Post