'കുടുംബ ജീവിതത്തിന് തടസമായി'; ലോഡ്ജില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ മൊഴി

(www.kl14onlinenews.com)
(17-May-2023)

'കുടുംബ ജീവിതത്തിന് തടസമായി'; ലോഡ്ജില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ മൊഴി
കാസര്‍കോട്: ലോഡ്ജില്‍ യുവതിയെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയുടെ മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. തന്റെ കുടുംബജീവിതത്തിന് തടസം നിന്നതിനാലാണ് കൊല നടത്തിയതെന്നാണ് പ്രതിയായ സതീഷ് ഭാസ്‌കറിന്റെ മൊഴി. ഉദുമ സ്വദേശി പി ബി ദേവിക(34) ആയിരുന്നു കൊല്ലപ്പെട്ടത്. കൊല നടത്തിയ ശേഷം സതീഷ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജിലാണ് സംഭവമുണ്ടായത്. സതീഷും ദേവികയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇരുവരും വിവാഹം കഴിച്ചെങ്കിലും ബന്ധം തുടരുകയായിരുന്നു. കഴിഞ്ഞ 15 ദിവസമായി ലോഡ്ജില്‍ താമസിക്കുന്ന സതീഷിനെ കാണാന്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ദേവിക എത്തിയത്. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.
വൈകിട്ട് അഞ്ച് മണിയോടെ സതീഷ് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇരുവര്‍ക്കും ഇടയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് പറഞ്ഞ് തീര്‍ക്കാനെന്ന പേരിലായിരുന്നു ദേവികയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം മുറിയിലെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post