പള്ളിദർസുകൾ പൗരാണിക ഇസ്ലാമിക വിജ്ഞാന ചരിത്രശേഷിപ്പുകൾ - ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാർ അൽ അസ്ഹരി

(www.kl14onlinenews.com)
(04-May-2023)

പള്ളിദർസുകൾ പൗരാണിക ഇസ്ലാമിക വിജ്ഞാന ചരിത്രശേഷിപ്പുകൾ
- ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാർ അൽ അസ്ഹരി

മേൽപറമ്പ: പള്ളിദർസ് എന്നത് പൗരാണിക കാലഘട്ടം മുതൽ നിലനിന്നു നിന്നു പോകുന്ന ഇസ്ലാമിക വിജ്ഞാനത്തിന്റെ ഒരിക്കലും മാഞ്ഞു പോകാത്ത മത വിദ്യാഭ്യാസ ശാഖയാണെന്നും, പള്ളിദർസുകളിലൂടെ പഠിച്ച് വളർന്ന ഒരു തലമുറയായിരുന്നു ദീനി സംസ്ഥാപനത്തിന് ബീജാഭാവം നൽകിയിട്ടുള്ളതെന്നും ഖാസി ത്വാഖ അഹമദ് മുസ്ല്യാർ അൽ അസ്ഹരി ഖത്വീബ് അബ്ദുൽ മുസ്ല്യാർ സ്മാരക പള്ളിദർസ് ഉദ്ഘാടനം ചെയ്തു കൊണ്ട് പറയുകയുണ്ടായി.
സൈഫുദ്ദീൻ കെ. മാക്കോട് സ്വാഗതമാശംസിച്ചു എസ് കെ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.

മുദർയ്യിസ് മുഹമ്മദ് ബഷീർ മുസ്ല്യാർ ബാഖവി , അഷറഫ് റഹ്മാനി ചൗക്കി,
ഉമ്മർ ഫൈസി ദേലമ്പാടി,
സി അബദുല്ല മുസ്ല്യാർ ചെമ്പിരിക്ക,
ബി എം അഹമ്മദ് മുസ്ല്യാർ വള്ളിയോട്
അബ്ദുല്ല സഅദി, അബ്ദുൽ കലാം സഹദുല്ലാഹ്, എൻ ജീനിയർ മുഹമ്മദ് ഹബീബുല്ലാഹ്, എം എം ഹനീഫ് ഹാജി, എന്നിവർ സംസാരിച്ചു. എം എം കെ ഹനീ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

أحدث أقدم