കാസർകോട് സിറ്റി ഗോൾഡ് ലോക മാതൃദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി സൗജന്യ ഹെൽത്ത് ചെക്കപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 2023

(www.kl14onlinenews.com)
(20-May-2023)

കാസർകോട് സിറ്റി ഗോൾഡ്
ലോക മാതൃദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി സൗജന്യ ഹെൽത്ത് ചെക്കപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കാസർകോട് :
ലോക മാതൃദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി സൗജന്യ ഹെൽത്ത് ചെക്കപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു,

കുമ്പള ഡോക്ടർസ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടാണ് 6000 രൂപയുടെ ഹെൽത്ത് ചെക്കപ്പ് പൂർണമായും സൗജന്യമായി ഉപഭോക്താക്കൾക്കായി ചെയ്തുനൽകിയത്.

അമ്മമാർക്ക് ആദരവുകൾ നൽകിയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയുമാണ് നാട് ലോക മാതൃദിനം സംഘടിപ്പിച്ചത്... എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാർന്നതായിരുന്നു കാസർഗോഡ് സിറ്റി ഗോൾഡ് മാതൃദിനാഘോഷം.... ക

25 ഓളം ഉപഭോക്താക്കൾക്കാണ് സൗജന്യ ഹെൽത്ത് ചെക്കപ്പ് നൽകിയത്. കാസർഗോഡ് സി ഐ അജിത് കുമാർ ഹെൽത്ത് ചെക്കപ്പ് സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു... സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീം കോളിയാഡ് ഡയറക്ടർമാരായ നൗഷാദ് പി എ, മുഹമ്മദ് ഇർഷാദ് കോളിയാട്, ദിൽഷാദ് കൊളിയാട്, ഷോറൂം മാനേജർ തംജീദ് അടുക്കത്തബയിൽ, എന്നിവർ സംസാരിച്ചു.. കാസർകോട് ജില്ലയിൽ തന്നെ ഇത് ആദ്യമായാണ് ഒരു ജ്വല്ലറി സൗജന്യ ഹെൽത്ത് ചെക്കപ്പ് എന്ന ഈ ഒരു മഹത്തായ സേവനം ഉപഭോക്താക്കൾക്കായി ഒരുക്കിയത്. ബിസിനസിനപ്പുറം ഉപഭോക്താക്കളുടെ ആരോഗ്യത്തിനാണ് ഏറ്റവും പ്രാധാന്യം നൽകുന്നത് എന്നും മറ്റെന്തിനേക്കാളും പ്രാധാന്യമർഹിക്കുന്നത് മികച്ച ആരോഗ്യം തന്നെയാണ് എന്നും ഈ ഒരു സന്ദേശം പകർന്നു നൽകുന്നതിനാണ് ഇങ്ങനെയൊരു സേവനം നൽകിയത് എന്നും സിറ്റി ഗോൾ അധികൃതർ പറഞ്ഞു..

ഈയൊരു ഉദ്യമത്തിനായി കൈകോർത്ത കുമ്പള ഡോക്ടർസ് ഹോസ്പിറ്റലിൻ്റെ സേവനവും മാതൃകാപരമായി... ഡോക്ടേഴ്സ് ഹോസ്പിറ്റലിലെ പ്രഗൽഭരായ ഡോക്ടർമാരുടെ കൺസൾട്ടേഷനോട് കൂടിയായിരുന്നു ആയിരുന്നു സൗജന്യ ഹെൽത്ത് ചെക്കപ്പ് നടന്നത്.

ഇതിനായിഎല്ലാവിധ സജ്ജീകരണങ്ങളും സിറ്റി ഗോൾഡ് ഷോറൂമിൽ ഒരുക്കിയിരുന്നു...

ജനറൽ ആൻഡ് ലാപ്ടോപ്സ്കോപ്പിക് സർജൻ ഡോക്ടർ അരുന്ധതി രാംദാസ് , ഡെന്റിസ്റ്റ് ഡോക്ടർ ഷിഫാല ഗഫൂർ, ന്യൂട്രി ഡയറ്റീഷൻ ഡോക്ടർ ആയിശത് ശബ്‌നം, സൗഖ്യയിലെ ഡോക്ടർ ആയ ആയുർവേദ ഡോക്ടർ സുരഭി, ഓർത്തോ സ്പെഷ്യലിസ്റ്റ് കെ ആർ സന്ദീപ് കെ ആർ ബട്ട് എന്നിവർ ഹെൽത്ത് ചെക്കപ്പിന് നേതൃത്വം നൽകി..

Post a Comment

Previous Post Next Post