അനധികൃത സ്വത്ത്: കെ എം ഷാജിക്കെതിരായ വിജിലന്‍സ് കേസിന് ഹൈക്കോടതി സ്റ്റേ

(www.kl14onlinenews.com)
(24-May-2023)

അനധികൃത സ്വത്ത്: കെ എം ഷാജിക്കെതിരായ വിജിലന്‍സ് കേസിന് ഹൈക്കോടതി സ്റ്റേ
കൊച്ചി :
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിംലീഗ് നേതാവ കെ എം ഷാജിക്ക് ആശ്വാസം. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇടക്കാല ഉത്തരവായി മൂന്ന് മാസത്തേക്കാണ് കേസ് സ്റ്റേ ചെയ്തിരിക്കുന്നത്. അനധികൃത സ്വത്തുസമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നേരത്തേ പ്ലസ്ടു കോഴക്കേസിലും ഷാജിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കിയിരുന്നു.

നേരത്തെ സിപിഎം നേതാവും അഭിഭാഷകനുമായ എം.ആര്‍ ഹരീഷിന്റെ പരാതിയില്‍ വിജിലന്‍സ് കോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉള്‍പ്പെടെ നിര്‍മിച്ചു എന്നായിരുന്നു പരാതി. ഇത് പ്രകാരം പ്രാഥമികാന്വേഷണം നടത്തിയതിന് ശേഷമാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ ഷാജിയുടെ വസതിയിലും മറ്റും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു

Post a Comment

Previous Post Next Post