(www.kl14onlinenews.com)
(30-May-2023)
ദോഹ : ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിൽ ദീർഘകാലമായി പ്രവാസ ജീവിതം നയിച്ച 12ഓളം ഇന്ത്യകാരെ ആദരിച്ചു.40 വർഷത്തിന് മുകളിൽ ഖത്തറിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ,ഡ്രൈവർ,പാചകക്കാർ,മെകാനിക് ഉൾപ്പെടെ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കായിരുന്നു ആദരവ്.ഇവരിൽ ഒമ്പത് പേരും മലയാളികളാണ്.ഇതിൽ ഒരാളായി കാസറഗോട് ജില്ലയിൽ നിന്നും 43 വർഷം പ്രവാസിയായ ചൂരി സ്വദേശി ആമു മുഹമ്മദ് ഷാഫിയും ആദരവേറ്റുവാങ്ങി.ഇന്ത്യക്കാരും വിവിധ രാജ്യക്കാരുമായ ആയിരങ്ങൾ ആഘോശങ്ങൾക്ക് സാക്ഷിയാവാനെത്തി.
إرسال تعليق