കിന്‍ഫ്ര പാര്‍ക്കില്‍ വന്‍തീപിടിത്തം; തീയണക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

(www.kl14onlinenews.com)
(23-May-2023)

കിന്‍ഫ്ര പാര്‍ക്കില്‍ വന്‍തീപിടിത്തം; തീയണക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
തിരുവനന്തപുരം, തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. തീപിടിത്തത്തില്‍ കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു.

തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ ഫോഴ്‌സ് ജീവനക്കാരന്‍ മരണപ്പെട്ടു.
ചാക്ക ഫയര്‍ ഫോഴ്‌സ് യൂണിറ്റിലെ ഫയര്‍മാന്‍ ആറ്റിങ്ങല്‍ സ്വദേശി ജെ എസ് രഞ്ജിത്ത് മരിച്ചത്. തീ അണക്കാനുളള ശ്രമത്തിനിടെ കെട്ടിടത്തിന്റെ ചുമര്‍ ഇടിഞ്ഞ് ശരീരത്തിലേക്ക് വീണാണ് രഞ്ജിത്ത് മരണപ്പെട്ടത്. തീ പൂര്‍ണമായും അണയ്ക്കാനുളള ശ്രമം തുടരുകയാണ്.

Post a Comment

Previous Post Next Post