യു.ടി. ഖാദർ കർണാടക നിയമസഭ സ്പീക്കർ

(www.kl14onlinenews.com)
(23-May-2023)

യു.ടി. ഖാദർ കർണാടക നിയമസഭ സ്പീക്കർ

മംഗളൂരു: കർണാടക നിയമസഭ സ്പീക്കർ പദവിയിലേക്ക് മംഗളൂരു മണ്ഡലം എം.എൽ.എ യു.ടി. ഖാദറിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ഇന്ന് രാവിലെ 10ന് ശേഷം അദ്ദേഹം പത്രിക സമർപ്പിച്ചു.
കോൺഗ്രസ് കർണാടക ചുമതലയുള്ള രൺദീപ് സിങ് സുർജെവാലയും കെ.സി. വേണുഗോപാലും ഖാദറുമായി സംസാരിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. കർണാടകയിൽ നിന്നുള്ള ആദ്യ മുസ്ലിം സ്പീക്കറാവും ഖാദർ.

രണ്ടു തവണ ഉള്ളാൾ മണ്ഡലം എം.എൽ.എയായിരുന്ന യു.ടി. ഫരീദ് നിര്യാതനായതിനെത്തുടർന്ന് 2007ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മകൻ ഖാദർ ആദ്യമായി എം.എൽ.എയായത്. തുടർന്ന് എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 2013ലെ സിദ്ധരാമയ്യ മന്ത്രിസഭയിൽ അംഗമായിരുന്നു. നിയമ ബിരുദധാരിയാണ് ഖാദർ.

കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു. രണ്ട് തവണ മന്ത്രിയായിരുന്നു. മംഗളൂരു മണ്ഡലത്തിൽ നിന്നും അഞ്ചാം തവണയാണ് ഖാദർ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത് .കാസർക്കോട് സ്വദേശികളായ ഖാദറിന്റെ കുടുംബം വർഷങ്ങളായി മംഗളൂരുവിലാണ് താമസം.

Post a Comment

Previous Post Next Post