കര്‍ണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്

(www.kl14onlinenews.com)
(13-May-2023)

കര്‍ണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്

ബെംഗളൂരു: കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസിന് അനുകൂലമാണ് തരംഗം. ഏറ്റവും ഒടുവിലത്തെ വിവരം കോൺഗ്രസിന് 118 സീറ്റുകളിൽ ലീഡുണ്ട്. 76 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് 24 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 113 ആണ് ഭൂരിപക്ഷ നമ്പര്‍. 36 കൗണ്ടിങ് സ്റ്റേഷനുകളാണ് ഉള്ളത്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍. മൂന്ന് തട്ടുകളിലായാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. സിവില്‍ പൊലീസിന്റെ രണ്ട് തട്ടുകള്‍ക്ക് പുറമെ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ ഒരു നിരയും എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സജ്ജമാണ്.

224 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ഒ​റ്റ​ത്ത​വ​ണ​യാ​യി ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു പോ​ളി​ങ്. രാ​വി​ലെ എ​ട്ടു മു​ത​ലാണ് വോട്ടെണ്ണൽ തുടങ്ങിയത്. ഉ​ച്ച​യോ​ടെ മാത്രമേ യഥാർഥ ചി​ത്രം തെ​ളി​യൂ. 36 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ. റെ​​ക്കോ​ഡ്​ പോ​ളി​ങ്​ രേ​ഖ​പ്പെ​ടു​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്- 73.19 ശ​ത​മാ​നം.

2018 മേ​യി​ൽ 222 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്- 78, ബി.​ജെ.​പി- 104, ജെ.​ഡി-​എ​സ്- 37, മ​റ്റു​ള്ള​വ​ർ-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സീ​റ്റ്നി​ല. തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വെ​ച്ച ര​ണ്ടു സീ​റ്റു​ക​ളി​ൽ 2018 ന​വം​ബ​റി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ജ​യി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സി​ന്റെ സീ​റ്റ് നി​ല 80 ആ​യി ഉ​യ​ർ​ന്നു. എ​ന്നാ​ൽ, ക​ല​ങ്ങി​മ​റി​ഞ്ഞ രാ​ഷ്ട്രീ​യ​ത്തി​നൊ​ടു​വി​ൽ ബി.​ജെ.​പി- 120, കോ​ൺ​ഗ്ര​സ്- 69, ജെ.​ഡി-​എ​സ്- 32, സ്വ​ത​ന്ത്ര​ൻ -ഒ​ന്ന്, ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്- ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​യി സീ​റ്റ് നി​ല. കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​യ 113 സീ​റ്റ് ആ​ർ​ക്കും നേ​ടാ​നാ​യി​ല്ലെ​ങ്കി​ൽ തൂ​ക്കു​മ​ന്ത്രി​സ​ഭ​യാ​കും ഫ​ലം. എ​ക്​​സി​റ്റ്​ പോ​ൾ ഫ​ല​ങ്ങ​ൾ കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​ണ്. കോ​ൺ​ഗ്ര​സി​നും ബി.​ജെ.​പി​ക്കും 100ൽ ​താ​ഴെ സീ​റ്റ്​ ല​ഭി​ച്ചാ​ൽ ജെ.​ഡി-​എ​സ് നി​ല​പാ​ട്​ നി​ർ​ണാ​യ​ക​മാ​വും.

Post a Comment

Previous Post Next Post