കർണാടക തെരഞ്ഞെടുപ്പ്; കോൺ​ഗ്രസിനും ജെഡിഎസിനും പിന്തുണക്കുമെന്ന് എസ്ഡിപിഐ

(www.kl14onlinenews.com)
(03-May-2023)

കർണാടക തെരഞ്ഞെടുപ്പ്; കോൺ​ഗ്രസിനും ജെഡിഎസിനും പിന്തുണക്കുമെന്ന് എസ്ഡിപിഐ

ബെം​ഗളൂരു: 2023ലെ കർണാടക തിരഞ്ഞെടുപ്പിൽ 16 നിയമസഭാ സീറ്റുകളിൽ മത്സരിക്കുമെന്നും ബാക്കി സീറ്റുകളിൽ കോൺ​ഗ്രസിനും ജെഡിഎസിനും പിന്തുണ നൽകുമെന്നും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ). 100 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തുമെന്നായിരുന്നു എസ്ഡിപിഐ നേരത്തെ അറിയിച്ചിരുന്നത്. ടൈംസ് നൗ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, 16 മണ്ഡലങ്ങളിൽ മാത്രം മത്സരിക്കാനാണ് എസ്ഡിപിഐ തീരുമാനിച്ചത്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് 16 നിയമസഭാ സീറ്റുകളിൽ മാത്രം മത്സരിച്ച്, മറ്റ് മണ്ഡലങ്ങളിൽ കോൺ​ഗ്രസിനും ജെഡിഎസിനും പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് തുംബെ മാധ്യമങ്ങളോട് പറഞ്ഞു.

100 സീറ്റുകളിൽ മത്സരിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ, കോൺഗ്രസ് വിജയിക്കാനും ബിജെപി തോൽക്കാനും സാഹചര്യം അനുകൂലമായതിനാൽ 100 സീറ്റിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയതായും തുംബെ പറഞ്ഞു. എസ്ഡിപിഐ പ്രവർത്തകരോട് വീടുതോറും പോയി കോൺഗ്രസിനും ജെഡിഎസിനും വേണ്ടി പ്രചാരണം നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post