സിബ്ബ് തുറന്നാൽ ജട്ടി ഉണ്ടാകും, അത് ഒരു പോയന്റ് ആണ് കെട്ടോ, പ്രതികരണവുമായി ആര്യ

(www.kl14onlinenews.com)
(21-May-2023)

സിബ്ബ് തുറന്നാൽ ജട്ടി ഉണ്ടാകും, അത് ഒരു പോയന്റ് ആണ് കെട്ടോ, പ്രതികരണവുമായി ആര്യ
കൊച്ചി: കെഎസ്ആർ‌ടിസി ബസില്‍ വച്ച് യുവനടിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമം സോഷ്യൽ മീഡിയയിലടക്കം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സംഭവത്തിൽ ഉടനടി പ്രതികരിച്ച യുവതിയെ അഭിനന്ദിക്കുന്നതിനൊപ്പം ചിലർ യുവതിയ്‌ക്കെതിരെ മോശമായ പ്രതികരണങ്ങളും നടത്തുന്നുണ്ട്. യുവതിയുടെ വസ്ത്രധാരണ രീതിയെ കുറ്റപ്പെടുത്തി യുവാവിനെ ന്യായീകരിക്കുന്ന കമെന്റും കുറെ ഉണ്ടായിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ ഇത്തരം പ്രതികരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ. നന്ദിതയെ വിമര്‍ശിക്കുകയും പ്രതിയായ യുവാവിനെ ന്യായീകരിക്കുകയും ചെയ്യുന്ന ധാരാളം കമന്റുകള്‍ പങ്കുവച്ചു കൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആര്യയുടെ പ്രതികരണം.

‘ഫേമസ് ആകാന്‍ വേണ്ടി ചില ആണുങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്നൊരു സംശയം’, ‘പെണ്ണ് പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല’, ‘സിബ്ബ് തുറന്നാല്‍ അതിനകത്തു ജട്ടി ഉണ്ടാകും’ എന്നിങ്ങനെയാണ് യുവതിയെ വിമര്‍ശിക്കുന്നവരുടെ കമന്റുകള്‍.

‘അത് ഒരു പോയന്റ് ആണ് കെട്ടോ. കേസ് കൊടുക്കണം പിള്ളേച്ചാ. സിബ്ബ് തുറന്നപ്പോള്‍ ജട്ടി ഇല്ലാ. ആരോ അടിച്ചോണ്ട് പോയി. മോഷണം തന്നെ. ആദ്യം കേസ് അതിന് പിന്നെ മതി ബാക്കി കേസ് ഒക്കെ. എന്ത് പറയാനാണ്’ എന്നായിരുന്നു ഇതിന് മറുപടിയായി ആര്യയുടെ പ്രതികരണം.

സോഷ്യല്‍ മീഡിയയുടെ ഇത്തരം പ്രതികരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ. നന്ദിതയെ വിമര്‍ശിക്കുന്ന കമന്റുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു ആര്യയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആര്യ പ്രതികരിച്ചത്. യുവതിയെ വിമര്‍ശിക്കുകയും യുവാവിനെ ന്യായീകരിക്കുകയും ചെയ്യുന്ന ധാരാളം കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു ആര്യയുടെ പ്രതികരണം.

Post a Comment

Previous Post Next Post