വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്, ചില്ല് പൊട്ടി; ഇത്തവണ എറണാകുളത്തിന് സമീപം

(www.kl14onlinenews.com)
(21-May-2023)

വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്, ചില്ല് പൊട്ടി; ഇത്തവണ എറണാകുളത്തിന് സമീപം
കൊച്ചി :
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിയിന് നേരെയാണ് ചോറ്റാനിക്കര കുരീക്കാട് ഭാഗത്ത് വച്ച് കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ചില്ലിന് കേടുപാട് പറ്റി. വൈകിട്ട് ഏഴരയോടെയാണ് കല്ലേറുണ്ടായതെന്ന് ആർപിഎഫ് പൊലീസിനെ അറിയിച്ചു. ട്രെയിനിലെ യാത്രക്കാരാണ് സംഭവം ടിടിആറിനെ അറിയിച്ചത്. വന്ദേ ഭാരത് സി ആറ് കോച്ചിന്റെ ചില്ലാണ് തകർന്നത്.

സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി. ചോറ്റാനിക്കര പൊലീസും പരിശോധന നടത്തി. ഇത് മൂന്നാം തവണയാണ് കേരളത്തില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത്. നേരത്തെ തിരൂരും പാപ്പിനിശേരിയിലും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിരുന്നു.

Post a Comment

Previous Post Next Post